Wednesday, March 17, 2010

അറിയുന്നു ഞാന്‍ .....


നിറങ്ങളിയന്നോരോര്‍മ്മതന്നാഴിയില്‍
നിന്നളന്നെട്ത്തൊരു നാഴി മുത്തുകള്‍
ഒരു ദീര്‍ഘനിശ്വാസതിന്നതിരില്‍ തുളുമ്പി
തെറിച്ചു വീണെങ്ങോ നഷ്ടമായി .

ഒരു സായന്തനത്തിന്‍ ചുവപ്പ്
പടര്‍ന്നിരങ്ങിയോരെന്‍
അന്തരാളത്തിലതിന്‍ മുഴക്കം
മാറ്റൊലിക്കൊണ്ടു .

പിറക്കാന്‍ മടിച്ചൊരു കണ്ണ് നീര്തുള്ളിയായി ,
ഉടലെടുക്കാന്‍ മറന്നുരങ്ങിയോരീണമായി
സാന്ദ്രമായ് താളത്തിലോഴുകി ,രാഗം ,
പെയ്തൊഴിയാന്‍ വെമ്ബിയൊരു രാത്രിമഴയായി .

തുറക്കുവാന്‍ മറന്നൊരെന്‍ ജാലക വാതിലില്‍
മുട്ടി വിളിക്കുമാ പൂങ്കാറ്റിനോടെന്തു ചൊല്ലാന്‍,
തുറന്നിടട്ടെ മലര്‍ക്കെയീ ചില്ല് വാതില്‍ ഇനിയെന്നേക്കുമായി.

4 comments:

DEEPU said...

ഇനിയും ഒരായിരം രാഗം,
വന്നെത്തും ആ ജാലകത്തിന്‍ അരികില്‍
......:)

R. Ramesh said...

dragged in by the title as i just finished reading peaks and valleys book..good blog friend..cheers

joshua said...

നല്ല കവിത !
ക്ലീഷേ ബിംബങ്ങള്‍ ഒരുപാട് ഉപയോഗിചിരിക്യുന്നു
എങ്കിലും ;-)
നിങ്ങള്‍ 'അളന്നെടുത്ത ' ഒരു നാഴി മുത്തുകള്‍ എന്നാണോ
ഉദ്ദേശിച്ചത് ?.... അല്ലാ ?,,, കുഴപ്പം ഒനും ഇല്ല ... വെറുതെ ഒരു
സംശയം !...

lekshmi. lachu said...

kollaam