Friday, May 11, 2012
വിഷം
Thursday, September 22, 2011
വിഭ്രാന്തി
കറുത്ത പുറംകുപ്പായം മനസ്സില് നിഴലുകള് വീഴ്ത്തിയിട്ടുണ്ടാവുമെന്നു
പറഞ്ഞാണ് ഞാന് നിന്നെ വെറുക്കാന് ശ്രമിച്ചത് .
നിഴലുകള് അതിരിടുന്നത് എന്റെ പതനമാണെന്ന് ഞാന് ഭയന്നു
പക്ഷേ എന്റെ സ്വപ്നങ്ങളില് നീ അവശേഷിപ്പിച്ചത് പ്രണയം മാത്രമായിരുന്നു ,
അപ്രാപ്യമായ പ്രണയത്തിന്റെ ഹൃദയാഘാതങ്ങള് ;
അതിനു ഞാന് മഞ്ഞ നിറം കൊടുത്തുകൊണ്ടേയിരുന്നു .
നീ പാടിയതൊക്കെയും അപശബ്ദമെന്നു ,
നിന്റെ പുഞ്ചിരി കാപട്യമെന്ന് ,
നിന്റെ വാക്കുകള് വന്ജനയെന്നു ,
ഞാനെന്നെ വിശ്വസിപ്പിക്കാന് ശ്രമിച്ചു ,അയാളെയും .
അയാള് നിന്നെ ഗാഥഗാധം പ്രണയിക്കുകയായിരുന്നു.
അയാളുടെ നിശ്വാസങ്ങള്ക്ക് നിന്റെ മണമായിരുന്നു
അയാളുടെ പ്രതീക്ഷകളിലോക്കെയും നിന്റെ കണ്ണിലെ പ്രകാശമുണ്ടായിരുന്നു
കരിന്തിരി കത്തുന്ന നിലവിളക്കിന്റെ പ്രകാശം .
കഥയവസാനിച്ചു പുസ്തകമാടച്ചപ്പോഴേക്കും അയാളെന്റെ സ്വന്തമായി ;
കറുത്ത പെണ്കുട്ടി ,നിന്റെ പേരുള്ള അലേഖകള് നീല മഷി പുരണ്ടിരുന്നു .
Monday, January 31, 2011
വാടാത്ത പൂക്കള്
കണ്ടിരുന്നു ഒരു പെണ്കുട്ടി .
മുറ്റത്തു ഒരു മുല്ലവള്ളി ഉണ്ടാവുമെന്നും സുഗന്ധം
പൊഴിക്കുന്ന പൂക്കള് നടവഴിയിലെങ്ങും വീണു
കിടക്കുമെന്നും അവള് സ്വപ്നം കണ്ടു .
വാഴനാരില് ഇഴകോര്തപ്പോഴും പൂക്കള്
പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
വിഗ്രഹത്തില് ചാര്ത്താന് ഒരുങ്ങിയപ്പോഴാണ്
മുന്നില് ആരോ തലേന്ന് വെച്ച ഒരു കുമ്പിള് പൂക്കള് കണ്ണില്പ്പെട്ടത് ,
വാടാത്ത ആ പൂക്കളുടെ സുഗന്ധം
അവളെ സ്വപ്നത്തില് നിന്നുണര്ത്തി.
പെണ്കുട്ടി ഓടി മുറ്റത്തു ചെന്ന് നോക്കി ,
നടവഴിയിലെ പൂക്കളെല്ലാം ആരുടെയോ
കാലിനടിയില് പെട്ട് ചതഞ്ഞിരുന്നു .
Friday, December 10, 2010
നീലിച്ച ദിവസങ്ങള്
കാല്ക്കീഴില് നിന്ന് ഒലിച്ചു പോകുന്ന അവസാനത്തെ
മണല്ത്തരിയെയും ആഴങ്ങളിലൊളിപ്പിച്ച കടലിന്റെ നിറം .
ഹൃദയത്തിന്റെ വലത്തേ കോണില് വേദന മിടിക്കുമ്പോള്
തളം കെട്ടുന്ന കണ്ണുനീരിനും നേര്ത്ത നീല നിറമുണ്ട് .
ഒഴുകുന്ന കണ്ണുനീരിനു നീല നിറമില്ലെന്ന് കണ്ടു പിടിച്ചത്
മഴമേഘങ്ങളില്ലാത്ത ഒരു പ്രഭാതത്തിലായിരുന്നു
അന്നുമുതല് അവള് കരയാന് തുടങ്ങി.
Friday, April 23, 2010
എന്റെ കഥ
പറയാനുണ്ടാവും ഒരു വേര്പാടിന്റെ കഥ .
പറഞ്ഞു തീര്ക്കാന് ഇനിയും നിമിഷങ്ങള് ബാക്കി നില്ക്കെ
യാത്ര തുടരുന്നു പുഴ ,
ചിറകു വിടര്ത്താന് എനിക്കെന്തിഷ്ടമെന്നു പക്ഷി .
ഇരുട്ടിന്റെ പൊത്തില് നിന്നും കഥകള് ഇറങ്ങിവന്നു ,
നിദ്രയെ ദൂരെയകറ്റി എന്റെ മൌനത്തിനു കൂട്ടിരുന്നു,
പുലരിയുടെ അവസാനയാമത്തില് ഞാന് ഉണര്ന്നപ്പോള്
നിദ്ര മാത്രം അസ്വസ്ഥയായി .
കവിളിലെ കന്നുനീര്ച്ചാല് രാത്രിയുടെ ബാക്കിപത്രമായി ശേഷിച്ചു
ഞാന് കഥകളെ തിരഞ്ഞു നടന്നു തുടങ്ങി ,
കനല്പ്പാതയില് നീറുന്ന കാലുകള് ലക്ഷ്യമില്ലാതലഞ്ഞു.
ഒടുവില് കണ്ടുമുട്ടിയപ്പോള് പുഴ ചിരിച്ചു ,
ആ കഥകള് ഒരു തവണത്തേക്ക് മാത്രം ;
നിനക്കന്യമായ വേദനയുടെ കയ്പുനീര് പകരുവാന് മാത്രം .
പുഴ വീണ്ടുമോഴുകി , കഥകള് ഉപേക്ഷിച്ച്
എന്റെ സ്പന്ദങ്ങള് മാത്രം പകരുന്ന താളത്തില് .
ഞാന് പക്ഷിയെ കാത്തിരുന്നു , എന്റെ കഥ പറയാന്
അതില് വേര്പാടില്ലയെന്നോര്ത്തു ഞാന് ഖിന്നയായി .
Wednesday, March 17, 2010
അറിയുന്നു ഞാന് .....
നിറങ്ങളിയന്നോരോര്മ്മതന്നാഴിയില്
നിന്നളന്നെട്ത്തൊരു നാഴി മുത്തുകള്
ഒരു ദീര്ഘനിശ്വാസതിന്നതിരില് തുളുമ്പി
തെറിച്ചു വീണെങ്ങോ നഷ്ടമായി .
ഒരു സായന്തനത്തിന് ചുവപ്പ്
പടര്ന്നിരങ്ങിയോരെന്
അന്തരാളത്തിലതിന് മുഴക്കം
മാറ്റൊലിക്കൊണ്ടു .
പിറക്കാന് മടിച്ചൊരു കണ്ണ് നീര്തുള്ളിയായി ,
ഉടലെടുക്കാന് മറന്നുരങ്ങിയോരീണമായി
സാന്ദ്രമായ് താളത്തിലോഴുകി ,രാഗം ,
പെയ്തൊഴിയാന് വെമ്ബിയൊരു രാത്രിമഴയായി .
തുറക്കുവാന് മറന്നൊരെന് ജാലക വാതിലില്
മുട്ടി വിളിക്കുമാ പൂങ്കാറ്റിനോടെന്തു ചൊല്ലാന്,
തുറന്നിടട്ടെ മലര്ക്കെയീ ചില്ല് വാതില് ഇനിയെന്നേക്കുമായി.
Thursday, October 15, 2009
ഒസാമ ബിറ്റ് ലാദന്
വീഡിയോ കടപ്പാട് : യുട്യൂബ്
