Friday, July 31, 2009

പാസ്‌ വേര്‍ഡുകള്‍

വാക്കുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെ
അക്ഷരങ്ങള്‍ക്കിടയില്‍ അക്കങ്ങള്‍ നട്ടു അവയെ ഞാന്‍ ബലവത്താക്കി
പാസ്‌ വേര്‍ഡ്‌കള്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ ഞാന്‍ നിര്‍ഭയം ഉറങ്ങി
ഉറക്കത്തില്‍ എന്റെ സ്വപ്നങ്ങളെ ഒരു വൈറസ് കാര്‍ന്നു തിന്നു
ഉറക്കമുന്നരാനുള്ള പാസ്സ്‌വേര്‍ഡ്‌ ഉം മോഷ്ടിക്കപ്പെട്ടു
പിറ്റേന്ന് രാവിലെ എനിക്ക് പകരം മറ്റൊരാള്‍ പ്രഭാതത്തിലേക്ക്‌ ലോഗിന്‍ ചെയ്തു
അയാള്‍ എന്റെ ദിനചര്യകളെ മാറ്റി എഴുതി
നിതാന്തമായ ഉറക്കത്തില്‍ ഞാന്‍ സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടിരുന്നു
സ്വപ്നങ്ങളിലോന്നില്‍ എനിക്കാരുടെയോ പാസ്‌ വേര്‍ഡ്‌ കളഞ്ഞു കിട്ടി
ഞാന്‍ ഒരു അജ്ഞാതനായി ഉറക്കമുണര്‍ന്നു
പാസ്സ്‌വേര്‍ഡ്‌കളെയെല്ലാം താഴിട്ടു പൂട്ടി ഞാന്‍ വലിച്ചെറിഞ്ഞു
ജന്മമെന്കിലും ഭദ്രമായിരിക്കട്ടെ .


10 comments:

DEEPU said...

.....F5 :).

Sudhi|I|സുധീ said...

Superb thought! Different :)

ആദ്യായിട്ടാ ഈ വഴി...
എന്തായാലും ഒരു ഫുള്‍സ്റ്റോപ്പിനു മുന്‍പ് ഒരുപാടു രസകരമായ ചിന്തകള്‍ :)

വയനാടന്‍ said...

എഴുത്തു തുടരുക. ആശം സകൾ

Bhavya.B said...

@ Deepu ,Sudhi,Wayanadan


നന്ദി

മുരളി I Murali Mudra said...

ആശയം നന്നായി....

C.K.Samad said...

:)

കുഞ്ഞായി | kunjai said...

പുതുമയുള്ള ആശയം..

Manu Nellaya / മനു നെല്ലായ. said...

;)

joshua said...

കുട്ടീ ....
ഇത് കലക്കി കേട്ടോ !
original concept.!
a glimpse of your latent genius ?
congrats! keep on musing.

Sonu said...

ithu nannayittundu...
njan kandillayirunnu...
:)
keep writing..