
Friday, May 8, 2009
സൂര്യന്‍
പുതിയ വീട്ടില്‍ മറ്റുള്ളവര്‍ക്ക് മുമ്പെ ഓടി നടന്നു ഏറ്റവും സൂര്യ പ്രകാശമുള്ള മുറി എന്റെതായി പ്രഖ്യാപിച്ചു. ചില്ല് ജാലകങ്ങള്‍ തുറന്നപ്പോള്‍ ഇളം കാറ്റ് കൂട്ട് വന്നു. സുഖ നിദ്ര .ക്ലോക്കിലെ അലാരതിനോപ്പം ചെറു ചൂടു ശരീരത്തിലാകെ പടര്ന്നു കയറുന്നു. ചെറുതായി പൊള്ളി തുടങ്ങിയപ്പോള്‍ മനസില്ലാമനസ്സോടെ കണ്ണ് തുറന്നു. സൂര്യന്‍ ചതിച്ചു . ഇന്നലെ മുറി കണ്ട് അസൂയപ്പെട്ടവര്‍ക്കുപോലും ഇന്നത് വേണ്ട. ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. അന്ന് മുതല്‍ ആസനത്തില്‍ സൂര്യനുടിക്കുന്നതിനു മുമ്പു ഉണരണം എന്ന് ഞാനെന്റെ സുഹൃത്തു
ക്കളെ പറഞ്ഞു മനസിലാക്കാന്‍ തുടങ്ങി.

Subscribe to:
Post Comments (Atom)
2 comments:
Good writings....But...Time to update!
What is this, i cant undearstand...
Regards.
DevPalmistry |Lines tell the story of ur life
Post a Comment