Friday, May 8, 2009

സൂര്യന്‍

പുതിയ വീട്ടില്‍ മറ്റുള്ളവര്‍ക്ക് മുമ്പെ ഓടി നടന്നു ഏറ്റവും സൂര്യ പ്രകാശമുള്ള മുറി എന്റെതായി പ്രഖ്യാപിച്ചു. ചില്ല് ജാലകങ്ങള്‍ തുറന്നപ്പോള്‍ ഇളം കാറ്റ് കൂട്ട് വന്നു. സുഖ നിദ്ര .ക്ലോക്കിലെ അലാരതിനോപ്പം ചെറു ചൂടു ശരീരത്തിലാകെ പടര്ന്നു കയറുന്നു. ചെറുതായി പൊള്ളി തുടങ്ങിയപ്പോള്‍ മനസില്ലാമനസ്സോടെ കണ്ണ് തുറന്നു. സൂര്യന്‍ ചതിച്ചു . ഇന്നലെ മുറി കണ്ട് അസൂയപ്പെട്ടവര്‍ക്കുപോലും ഇന്നത്‌ വേണ്ട. ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. അന്ന് മുതല്‍ ആസനത്തില്‍ സൂര്യനുടിക്കുന്നതിനു മുമ്പു ഉണരണം എന്ന് ഞാനെന്റെ സുഹൃത്തുFont sizeക്കളെ പറഞ്ഞു മനസിലാക്കാന്‍ തുടങ്ങി.

Monday, April 27, 2009

എനിയ്ക്കൊന്നും എഴുതാനില്ല .

കീബോര്‍ഡിലെ കര ചലനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു എന്‍റെ ബ്ലോഗ് നിരാശയിലമര്‍ന്നു.എന്‍റെ നേര്‍ക്ക്‌ അമര്‍ഷത്തിന്റെ നോട്ടങ്ങലെരിഞ്ഞു."നീയെന്തിനെന്നെ create ചെയ്തു? " .സൃഷ്ടി കര്‍ത്താവിനു , എനിക്ക് , മൗനം മാത്രം. നിസ്സഹായത നിഴലുവിരിച്ച എന്‍റെ മുഖത്തേക്ക് ബ്ലോഗ് ഉറ്റു നോക്കി. " എന്തെങ്കിലും എഴുതി തുലയ്ക്ക്" . "എന്ത് ? ", എന്‍റെ ശബ്ദത്തില്‍ പ്രതീക്ഷകളില്ലായിരുന്നു. " നിനക്കൊന്നും എഴുതനില്ലെന്നു ", ബ്ലോഗ് പുച്ഛം അടക്കി .ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി " എനിക്കൊന്നും എഴുതാനില്ല ".

Tuesday, September 23, 2008

abyss and chaos

ശാന്തമായ മനസ്സും വിഭ്രന്തമായതും തമ്മില്‍ ഒരു നേരിയ ചിന്തയുടെ അകലമേയുള്ളൂ.അത്തരമൊരു നൂല്പ്പലത്തിനു മുകളില്‍ നിന്നു അജ്ഞാതമായ അനന്തത(abyss)യിലേക്കുള്ള എത്തിനോട്ടങ്ങള്‍, മനസ്സു തേടുന്ന ഉത്തരമില്ലാ ചോദ്യങ്ങള്‍, അവയ്ക്കൊടുവിലെ വിസ്മയിപ്പിക്കുന്ന തിരിച്ചറിവുകള്‍ . അരാജകത്വത്തെ(chaos) സ്വയമാവാഹിച്ച ഈ ബ്ലോഗും അസ്തിത്വത്തിലേക്ക്‌.