കലാലയ ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ . ഒരു രസികന്റെ നേരംപോക്ക് ...
വീഡിയോ കടപ്പാട് : യുട്യൂബ്
Thursday, October 15, 2009
Friday, July 31, 2009
പാസ് വേര്‍ഡുകള്‍
വാക്കുകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവ തന്നെ
അക്ഷരങ്ങള്‍ക്കിടയില്‍ അക്കങ്ങള്‍ നട്ടു അവയെ ഞാന്‍ ബലവത്താക്കി
പാസ് വേര്‍ഡ്കള്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ ഞാന്‍ നിര്‍ഭയം ഉറങ്ങി
ഉറക്കത്തില്‍ എന്റെ സ്വപ്നങ്ങളെ ഒരു വൈറസ് കാര്‍ന്നു തിന്നു
ഉറക്കമുന്നരാനുള്ള പാസ്സ്വേര്‍ഡ് ഉം മോഷ്ടിക്കപ്പെട്ടു
പിറ്റേന്ന് രാവിലെ എനിക്ക് പകരം മറ്റൊരാള്‍ പ്രഭാതത്തിലേക്ക് ലോഗിന്‍ ചെയ്തു
അയാള്‍ എന്റെ ദിനചര്യകളെ മാറ്റി എഴുതി
നിതാന്തമായ ഉറക്കത്തില്‍ ഞാന്‍ സ്വപ്നങ്ങള്‍ നെയ്തുകൊണ്ടിരുന്നു
സ്വപ്നങ്ങളിലോന്നില് എനിക്കാരുടെയോ പാസ് വേര്‍ഡ് കളഞ്ഞു കിട്ടി
ഞാന്‍ ഒരു അജ്ഞാതനായി ഉറക്കമുണര്‍ന്നു
പാസ്സ്വേര്ഡ്കളെയെല്ലാം താഴിട്ടു പൂട്ടി ഞാന്‍ വലിച്ചെറിഞ്ഞു
ഈ ജന്മമെന്കിലും ഭദ്രമായിരിക്കട്ടെ .

Friday, May 8, 2009
സൂര്യന്
പുതിയ വീട്ടില്‍ മറ്റുള്ളവര്‍ക്ക് മുമ്പെ ഓടി നടന്നു ഏറ്റവും സൂര്യ പ്രകാശമുള്ള മുറി എന്റെതായി പ്രഖ്യാപിച്ചു. ചില്ല് ജാലകങ്ങള്‍ തുറന്നപ്പോള്‍ ഇളം കാറ്റ് കൂട്ട് വന്നു. സുഖ നിദ്ര .ക്ലോക്കിലെ അലാരതിനോപ്പം ചെറു ചൂടു ശരീരത്തിലാകെ പടര്‍ന്നു കയറുന്നു. ചെറുതായി പൊള്ളി തുടങ്ങിയപ്പോള്‍ മനസില്ലാമനസ്സോടെ കണ്ണ് തുറന്നു. സൂര്യന് ചതിച്ചു . ഇന്നലെ മുറി കണ്ട് അസൂയപ്പെട്ടവര്ക്കുപോലും ഇന്നത് വേണ്ട. ഞാന്‍ എന്റെ വിധിയെ പഴിച്ചില്ല. അന്ന് മുതല്‍ ആസനത്തില്‍ സൂര്യനുടിക്കുന്നതിനു മുമ്പു ഉണരണം എന്ന് ഞാനെന്റെ സുഹൃത്തു
ക്കളെ പറഞ്ഞു മനസിലാക്കാന്‍ തുടങ്ങി.

Monday, April 27, 2009
എനിയ്ക്കൊന്നും എഴുതാനില്ല .
കീബോര്‍ഡിലെ കര ചലനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു എന്റെ ബ്ലോഗ് നിരാശയിലമര്‍ന്നു.എന്റെ നേര്‍ക്ക് അമര്‍ഷത്തിന്റെ നോട്ടങ്ങലെരിഞ്ഞു."നീയെന്തിനെന്നെ create ചെയ്തു? " .സൃഷ്ടി കര്‍ത്താവിനു , എനിക്ക് , മൗനം മാത്രം. നിസ്സഹായത നിഴലുവിരിച്ച എന്റെ മുഖത്തേക്ക് ബ്ലോഗ് ഉറ്റു നോക്കി. " എന്തെങ്കിലും എഴുതി തുലയ്ക്ക്" . "എന്ത് ? ", എന്റെ ശബ്ദത്തില്‍ പ്രതീക്ഷകളില്ലായിരുന്നു. " നിനക്കൊന്നും എഴുതനില്ലെന്നു ", ബ്ലോഗ് പുച്ഛം അടക്കി .ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി " എനിക്കൊന്നും എഴുതാനില്ല ".
Subscribe to:
Posts (Atom)